Friday, 21 June 2013

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നടി മഞ്ജു വാര്യര്‍ വെള്ളിത്തിരിയിലേക്ക് തിരിച്ചെത്തുന്നു. കല്ല്യാണ്‍ ജുവലേഴ്‌സിന്റെ പുതിയ പരസ്യ ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചു കൊണ്ടാണ് മഞ്ജു വാര്യര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. നീണ്ട 14 വര്‍ഷത്തെ ഇടവേള യ്ക്ക് ശേഷമാണ് മലയാളികള്‍ നെഞ്ചേറ്റിയ പ്രിയ നടി ക്യാമറയ്ക്ക് മുന്നിലേ ക്ക് മടങ്ങിയെത്തുന്നത്. അമിതാഭ് ബച്ചനൊപ്പമാണ് പരസ്യ ചിത്രത്തി ല്‍ അഭി നയിക്കുന്നത് എന്നത് മഞ്ജുവിന്റെ തിരിച്ചുവരവിനെ ഗംഭീ രമാക്കുന്നു. വിവാഹശേഷം പൊതുവേദികളില്‍ നിന്നു പോലും അപ്രത്യക്ഷയായ മഞ്ജു വാര്യരോട് പ്രേക്ഷകര്‍ക്ക് എന്നും ചോദിക്കാനുണ്ടാ യിരുന്നത് അഭിനയി ജീവി തത്തിലേക്കുള്ള മടങ്ങിവരവിനെ പ്പറ്റിയായിരുന്നു.

കഴിഞ്ഞ വര്‍ഷം നൃത്ത വേദികളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും അഭിനയത്തിലേക്ക് വരുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ല എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. എ ന്നാല്‍ ഇനിയും അധിക നാള്‍ പ്രേക്ഷകരില്‍ നിന്നും മാറിനില്‍ക്കേണ്ട എന്ന് മഞ്ജു  വാര്യര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി വെബ്‌സൈറ്റും തുടങ്ങി. അധികം വൈകാതെ തന്നെ ഒരു പിടി നല്ല കഥാപാത്രങ്ങളുമായി മഞ്ജു വാര്യര്‍ സിനിമയില്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

http://malayalamcinemaspot.blogspot.com/


No comments:

Post a Comment